ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വെള്ളിനേഴിയിലെ സ്ഥാപനാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഏതാണ്ട് ഒന്നകാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. 1876-ല്‍ അടക്കാപുത്തൂരിലും 1885-ല്‍ വെള്ളിനേഴിയിലും 1896-ല്‍ കുറുവട്ടൂരും 1905-ല്‍ കുളക്കാട്ടും വിദ്യാലയങ്ങള്‍ സ്ഥാപിച്ചതോടെയാണ് വെള്ളിനേഴിയിൽ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കമായത്. ഇന്ന് പഞ്ചായത്തില്‍ 10 എയ്ഡഡ് സ്ക്കൂളുകളും മൂന്ന് സര്‍ക്കാർ സ്ക്കൂളുകളും ഉള്‍പ്പെടെ 13 സരസ്വതി മന്ദിരങ്ങൾ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നു. സമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും തനിമയും പാരമ്പര്യവും സ്വന്തമായുള്ള വെള്ളിനേഴി എന്ന കര്‍ഷകഗ്രാമത്തിന് കേരളത്തിന്റെ സാംസ്കാരിക ഭുപടത്തിൽ പ്രത്യേക സ്ഥാനമുണ്ട്. വള്ളുവനാടന്‍ പൂരങ്ങളുടെ വര്‍ണ്ണവിസ്മയങ്ങളും കളിവിളക്കിനു മുന്നിൽ തെളിഞ്ഞുവിടരുന്ന കഥകളിയുടെ മായിക ലോകവും പറയടിയുടെ പരുക്കന്‍ താളങ്ങള്‍ക്കൊത്ത് ചുവടുവെച്ച് നീങ്ങുന്ന തിറയും ഈ ഗ്രാമത്തിന്റെ മാത്രം പ്രത്യേകതകളാണ്. സാംസ്കാരിക തനിമ...
കൂടുതൽ വായിക്കുക