പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

എ സുരേഷ് കുമാര്‍

പ്രസിഡൻ്റ്

എൻ രമാദേവി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി പ്രജീഷ്കുമാര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദീപ ഇ കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ.ടി ഉണ്ണികൃഷ്ണന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധാകൃഷ്ണന്‍ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വെള്ളിനേഴി ഗ്രാമപഞ്ചായത്ത്

ജില്ല - പാലക്കാട്

ബ്ലോക്ക് - ശ്രീകൃഷ്ണപുരം

വിസ്തീര്‍ണ്ണം - 28386 ച.കി.മീ

വാര്‍ഡുകളുടെ എണ്ണം - 14

ജനസംഖ്യ - 20168

പുരുഷൻമാര്‍- 1660

സ്ത്രീകൾ - 10442

പട്ടികജാതി ജനസംഖ്യ - 3356

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വെള്ളിനേഴിയിലെ സ്ഥാപനാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഏതാണ്ട് ഒന്നകാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. 1876-ല്‍ അടക്കാപുത്തൂരിലും 1885-ല്‍ വെള്ളിനേഴിയിലും 1896-ല്‍ കുറുവട്ടൂരും 1905-ല്‍ കുളക്കാട്ടും വിദ്യാലയങ്ങള്‍ സ്ഥാപിച്ചതോടെയാണ് വെള്ളിനേഴിയിൽ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കമായത്. ഇന്ന് പഞ്ചായത്തില്‍ 10 എയ്ഡഡ് സ്ക്കൂളുകളും മൂന്ന് സര്‍ക്കാർ സ്ക്കൂളുകളും ഉള്‍പ്പെടെ 13 സരസ്വതി മന്ദിരങ്ങൾ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നു. സമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും തനിമയും പാരമ്പര്യവും സ്വന്തമായുള്ള വെള്ളിനേഴി എന്ന കര്‍ഷകഗ്രാമത്തിന് കേരളത്തിന്റെ സാംസ്കാരിക ഭുപടത്തിൽ പ്രത്യേക സ്ഥാനമുണ്ട്. വള്ളുവനാടന്‍ പൂരങ്ങളുടെ വര്‍ണ്ണവിസ്മയങ്ങളും കളിവിളക്കിനു മുന്നിൽ തെളിഞ്ഞുവിടരുന്ന കഥകളിയുടെ മായിക ലോകവും പറയടിയുടെ പരുക്കന്‍ താളങ്ങള്‍ക്കൊത്ത് ചുവടുവെച്ച് നീങ്ങുന്ന തിറയും ഈ ഗ്രാമത്തിന്റെ മാത്രം പ്രത്യേകതകളാണ്. സാംസ്കാരിക തനിമ...

കൂടുതൽ വായിക്കുക